Skip to main content

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ജില്ലാതല വില്‍പ്പന ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വില്‍പ്പന ലോട്ടറി തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ പി.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലോട്ടറി ഓഫീസര്‍ പി. മനോജ് അധ്യക്ഷത വഹ#ിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളായ പി.ആര്‍. സോമന്‍, ജോയ് പ്രസാദ് പുളിയ്ക്കല്‍, കെ.കെ പ്രേമന്‍ കരുണാകരന്‍, കെ. ഉണ്ണികൃഷ്ണന്‍ വിനയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലോട്ടറി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ.യു ബാലകൃഷ്ണന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പ്രദീപന്‍ ടി നന്ദിയും പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനം പത്ത് കോടി, രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം രണ്ടുകോടി രൂപ നാലാം സമ്മാനവും ലഭിക്കും. കൂടാതെ, അഞ്ചാം സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപയും 5000, 3000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റു വില 250 രൂപയാണ്.
 

date