Skip to main content

വില്ലേജിൽ ഒരു ദിനം' ജില്ല കളക്ടർ പരാതി പരിഹാര അദാലത്ത് തുടങ്ങുന്നു

ആലപ്പുഴ: ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനും പരാതികൾ നേരിൽ കേട്ട് പരിഹാരം കാണുന്നതിനുമായി ആലപ്പുഴ ജില്ല കളക്ടർ  വില്ലേജിൽ ഒരു ദിനം എന്ന പേരിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തുന്നു. ചേർത്തല താലൂക്കിലെ ചേർത്തല വടക്ക്, ചേർത്തല തെക്ക്, കൊക്കോതമംഗലം, അർത്തുങ്കൽ, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലെ വില്ലേജിൽ ഒരു ദിനം പരിപാടി ജൂലൈ 21ന് ചേർത്തല എസ്.എൻ.എം.ജി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ നടത്തും. അദാലത്തിൽ ജില്ലാ കളക്ടർ പരാതികൾ സ്വീകരിക്കുന്നതും നേരിട്ട് തീർപ്പ് കൽപ്പിക്കുന്നതുമാണ്.

date