Skip to main content

ഐ.എച്ച്.ആര്‍.ഡി കോളെജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

 

    ഇന്‍സ്റ്റിറ്റൂട്ട് ഓപ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്‍റിന്‍റെ (ഐ.എച്ച്.ആര്‍.ഡി)കീഴില്‍ എം.ജി.സര്‍വകലാശാലയില്‍ അഫിലിയെഷനുളള കട്ടപ്പന (04868-250160), മല്ലപ്പളളി (0469 2681426), പീരുമേട് (04869 232373), പുതുപ്പളളി (0481 2351631), തൊടുപുഴ (04862 228447) എന്നീ അപ്ലൈഡ് സയന്‍സ് കോളെജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.  അപേക്ഷാ ഫോമു പ്രോസ്പെക്ടസും  ശവൃറ.മര.ശി ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളെജിലെ പ്രിന്‍സിപ്പലിന്‍റെ പേരില്‍ രജിസ്ട്രേഷന്‍ ഫീസായി മാറാവുന്ന 400 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളെജുകളില്‍ അപേക്ഷിക്കാം.  തുക കോളെജുകളില്‍ നേരിട്ടും അടയ്ക്കാം.  കൂടുതല്‍ വിവരം അതത് കോളെജില്‍ ലഭിക്കും.

date