Skip to main content

മഴക്കെടുതിയില്‍പ്പെട്ട കോളനികളെ ദത്തെടുക്കാം:     ജില്ലാ കളക്ടര്‍  

 

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്ക്  അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സന്നദ്ധ സംഘടനകളെ സ്വാഗതം ചെയ്യുന്നതായി ജില്ലാ കളക്ടര്‍  ഡോ. ബി.എസ് തിരുമേനി     അറിയിച്ചു. ധാരാളം സന്നദ്ധ സംഘടനകള്‍ സഹായ വാഗ്ദ്ധാനവുമായി  എത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കാനും ധാരാളം പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിഗത നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വെള്ളം പൂര്‍ണ്ണമായും ഇറങ്ങിക്കഴിഞ്ഞാല്‍ മാത്രമേ നടത്താനാകു. പലരുടേയും സ്‌കൂള്‍ ഡോക്യുമെന്റ് ഉള്‍പ്പെടെയുളള രേഖകളും കുട്ടികളുടെ പാഠ പുസ്തകങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില്‍ നാശനഷ്ടം ഉണ്ടായ കോളനികളെ പൂര്‍ണ്ണമായോ ഭാഗികമായോ ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാമെന്നും കളക്ടര്‍                 അറിയിച്ചു. 

                                                   (കെ.ഐ.ഒ.പി.ആര്‍-1477/18)

date