Post Category
എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
2017-2018 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയ ജില്ലയിലെ പ്രമുഖ പരിശീലന സ്ഥാപനങ്ങളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് ചേര്‍ന്നു പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി 4.50 ലക്ഷം രൂപ. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ജാതി, വരുമാനം ഫീസടച്ചതിന്റെ രശീതി (10,000/ രൂപയില്‍ കുറയാത്തത്) ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 25നകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 04972-700596
date
- Log in to post comments