Skip to main content

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്

    ഡിഫന്‍സ് പെന്‍ഷനേഴ്‌സിന് വേണ്ടിയുള്ള ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ കണ്ണൂര്‍ ഡി പി ഡി ഒ ഓഫീസില്‍ നടത്തും.  ഡി പി ഡി ഒ യില്‍ നിന്നും ബാങ്കില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അവരുടെ പെന്‍ഷന്‍ കാര്യത്തില്‍ വല്ല പരാതിയുമുണ്ടെങ്കില്‍ ഡി പി ഡി ഒ/ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമായിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ജൂലൈ 31 ന് ഡി പി ഡി ഒ യില്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.

 

date