Skip to main content

കുട്ടനാട്ടിൽ മരിച്ചയാളുടെ ജഡം മെഡിക്കൽ കോളേജിലേക്കു മാറ്റി

ആലപ്പുഴ: കുട്ടനാട്ടിൽ മരിച്ച വൃദ്ധയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. വീടും മറ്റും വെള്ളത്തിനടിയിലായതിനാൽ സംസ്‌കരിക്കാൻ നിർവാഹമില്ലാത്തതിനാലാണ് പുത്തൻചിറ ഒന്നാംകരയിൽ 91കാരിയായ തങ്കമ്മയുടെ ജഡം മോർച്ചറിയിലേക്കു മാറ്റിയത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് മരണമുണ്ടായത്. ജില്ല കളക്ടർ ഇടപെട്ട് ഫയർഫോഴ്‌സിന്റെ ആംബുലൻസ് ബോട്ടെത്തിച്ചാണ് മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റിയത്.

 

(പി.എൻ.എ. 1927/2018)

 

date