Skip to main content

റേഷന്‍ വിതരണം ;ലോറികള്‍ ഇന്ന് ഓടും

ലോറിസമരം തുടരുന്നതിനിടെ ജില്ലയില്‍ ഇന്ന് (ജൂലായ് 27)ഒരു ദിവസത്തേക്ക് റേഷന്‍ കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതിനായി ലോറികള്‍ സര്‍വ്വീസ് നടത്താന്‍ തീരുമാനം. കാലാവസ്ഥയും പൊതു വിതരണ കേന്ദ്രങ്ങളിലെ അരിക്ഷാമവും കണക്കിലെടുത്താണ്  തീരുമാനം. കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോറി ഉടമസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമായത്. 
 

date