Skip to main content

ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ്: അപേക്ഷിക്കാം  

ആലപ്പുഴ: ഹൈസ്‌കൂൾ ഹിന്ദി അധ്യാപക ട്രെയിനിങിന് യോഗ്യതയായ ഡിപ്ലോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്‌സ് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തരബിരുദം, പ്രവീൺസാഹിത്യാചാര്യ ഇവയിലൊന്ന് ജയിച്ചവർക്ക് ചേരാം. അവസാന തീയതി ജൂലൈ 31.  വിലാസം: പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ, അടൂർ, പത്തനംതിട്ട. ഫോൺ: 04734226028, 8547126028.

(പി.എൻ.എ. 2015/2018)

 

date