Skip to main content

ജലജീവന്‍ മിഷൻ: കുന്നുമ്മലിൽ കേന്ദ്ര സംഘമെത്തി

സമ്പൂർണ ശുദ്ധജല വിതരണ പഞ്ചായത്തായ കുന്നുമ്മലിൽ ജലജീവന്‍ മിഷൻ കുടിവെള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര സംഘമെത്തി. വാട്ടർ അതോറിറ്റിയും സ്റ്റാർസ് കോഴിക്കോടും ചേർന്ന് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

 

പദ്ധതി നടപ്പാക്കിയ കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുമായും വാർഡ് ശുചിത്വസമിതികളുമായും ദേശീയ മിഷൻ കൺസൾട്ടന്റുമാരായ ഏകലവ്യ മിശ്രയുടെയും മോഹിത് രംഗനിയുടെയും നേതൃത്വത്തിൽ ആശയവിനിമയം നടത്തി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

 

നിലവിൽ 29 ജലനിധി പദ്ധതികളിലായി ആയിരത്തോളം കുടിവെള്ള കണക്ഷനുകളാണ് പഞ്ചായത്തിലുള്ളത്.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, വൈസ് പ്രസിഡന്റ് വി.വിജിലേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്റ്റാർസ് പ്രതിനിധികൾ, വാട്ടർ അതോറിറ്റി ജീവനക്കാരായ എൻ.എസ്.ബിജു, ജിതേഷ് സി.കെ, ജഗനാഥൻ, പി അബ്ദുൽ ഹമീദ്, പി ജിതിൻ, എൻ ബിനീഷ് എന്നിവർ പങ്കെടുത്തു.

 

 

 

date