Skip to main content

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

 

പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

 

ചോറോട് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

 

date