Skip to main content
ഫോട്ടോ;മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്  കേരളോത്സവത്തില്‍ വിജയിച്ച കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ നടന്ന സമാപന പരിപാടിയില്‍ മത്സര വിജയികള്‍ക്കുള്ള  സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ബുഷ്റ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി. കലാ-കായിക മത്സരങ്ങളില്‍  കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ കിരീടം നേടി. തെങ്കര പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി.  മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിജി ടോമി, തങ്കം മഞ്ചാടിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി.എസ്.പയ്യന്നടം, വി.പ്രീത, ബഷീര്‍ തെക്കന്‍, ജയശ്രീ ടീച്ചര്‍, പി.വി.കുര്യന്‍, കുഞ്ഞുമുഹമ്മദ് പടുവില്‍, ഷാനവാസ്, ഓമന രാമചന്ദ്രന്‍, ആയിഷ ബാനു, മണികണ്ഠന്‍, അബ്ദുല്‍ സലീം, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ അജിത്ത് കുമാരി,കേരളോത്സവം  സംഘാടകസമിതി കണ്‍വീനര്‍മാരായ ഗിരീഷ് ഗുപ്ത, അസീസ് ഭീമനാട്, മുജീബ് മല്ലിയില്‍, ആദര്‍ശ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
 

date