Skip to main content
ഫോട്ടോ.ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ജന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍  സംസാരിക്കുന്നു.

ജന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡി: സെമിനാര്‍ സംഘടിപ്പിച്ചു

 

്ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ 'ജന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ'  ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് ജന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡി ലക്ഷ്യമാക്കുന്നത്. സെമിനാര്‍ ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് ടി. രജീഷ്  അധ്യക്ഷനായി. ഓങ്ങലൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. ഉഷ, കില ഫാക്കല്‍റ്റീസ്  എം. രോഹിണി, കെ. റസീന, എസ്. വസന്ത എന്നിവര്‍ സ്ത്രീ സമത്വം എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസെടുത്തു.

 

date