Skip to main content

പെന്‍ഷന്‍: മസ്റ്ററിങ് നടത്തണം

കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത കാരണത്താല്‍ പെന്‍ഷന്‍ തടയപ്പെട്ടിട്ടുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്തേണ്ടതാണെന്നും മസ്റ്ററിങ് പരാജയപെട്ടവര്‍ അക്ഷയയില്‍ നിന്നുളള സ്ലിപ്പ് സഹിതം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാവേണ്ടതാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2021 ജൂണ്‍ 30 വരെ ജില്ലാ ഓഫീസില്‍ പെന്‍ഷന്‍ അപേക്ഷ നല്‍കിയവര്‍ ഈ മാസം 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

date