Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍സിഎ - എസ്ഐയുസി എന്‍ - 449/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ജനുവരി 15ന് നിലവില്‍ വന്ന 30/2022/ഡിഒസി നമ്പര്‍ റാങ്ക് പട്ടിക, തസ്തികയുടെ 2017 ഫെബ്രുവരി 23ന് പ്രസിദ്ധീകരിച്ച മാതൃ റാങ്ക് പട്ടികയുടെ (665/2012) കാലയളവില്‍ ഉത്ഭവിച്ച എസ്ഐയുസി എന്‍ വിഭാഗത്തിനുള്ള എന്‍സിഎ ഊഴത്തില്‍ നിയമന ശിപാര്‍ശ നടത്തിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2022 മാര്‍ച്ച് 11 മുതല്‍ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി - 277/2017) തസ്തികയിലേക്കുള്ള നിയമനത്തിനായി 2019 നവംബര്‍ 19ന് നിലവില്‍ വന്ന 591/19/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date