Skip to main content

അപേക്ഷ ക്ഷണിച്ചു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് സീസണ്‍ 2 ന്റെ ഭാഗമായി ഡിങ്കി ബോട്ട് റേസ്, സ്റ്റാന്‍ഡപ്പ് പാഡലിംഗ്, കയാക്ക്, ബാംബു റാഫ്റ്റ്, വല വീശല്‍, ചൂണ്ടയിടല്‍, ട്രഷര്‍ ഹണ്ട് എന്നീ ജല കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ beyporewaterfest@gmail.com എന്ന മെയില്‍ ഐഡിയിലേക്കും ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസ് ബേപ്പൂര്‍, ജങ്കാറിന് സമീപം) സ്വീകരിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകുന്നേരം അഞ്ചു മണി.

 

 

 

date