Skip to main content

അറിയിപ്പുകള്‍

 

ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍ നിയമനം 

 

സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുളള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. യോഗ്യത: കൃഷി /എഞ്ചീനീയറിങില്‍ ബിരുദം. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവും, മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത, അവതരണം) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖല സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ https://forms.gle/39NsnF3pFcDrcxDR6 എന്ന ലിങ്ക് വഴി വിശദാംശങ്ങള്‍ ഡിസംബര്‍ 15 നുള്ളില്‍ നല്‍കണം.

 

 

 

 

തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു 

 

നെഹ്‌റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. പങ്കെടുക്കേണ്ടവരുടെ എണ്ണം:30. അനുവദിക്കുന്ന ആകെ തുക: 40000/.താല്‍പര്യമുള്ള സംഘടനകള്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ക്ലബ്ബ് ലെറ്റര്‍ പാഡിലെഴുതിയ അപേക്ഷ ഡിസംബര്‍ 17 നുള്ളില്‍ nykpalaklad2020@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. 

 

 

 

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ 

 

നരിക്കുനി ഗ്രാപഞ്ചായത്ത് മാറ്റിവെച്ച അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 19,20 തിയ്യതികളില്‍ നരിക്കുനി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ നല്‍കിയ ക്രമനമ്പര്‍ പ്രകാരം ഇന്റര്‍വ്യൂവിന് ഹാജരാകണം. 

 

 

 

ആരോഗ്യവകുപ്പില്‍ നിയമനം 

 

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in ) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുളളവര്‍ ഡിസംബര്‍ 15 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രെയിനിങ് സെന്റര്‍ , മലാപറമ്പ് ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് ജില്ലാ പോഗ്രാം മാനേജര്‍ അറിയിച്ചു.

 

 

 

ഡ്രീംവെസ്റ്റര്‍ മത്സരത്തിലേക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം 

 

ആശയങ്ങളെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുക എന്ന ലക്ഷ്യത്തില്‍ വ്യവസായ-വാണിജ്യ വകുപ്പ് യുവതി-യുവാക്കള്‍ക്കായി നടത്തുന്ന ഡ്രീംവെസ്റ്റര്‍ മത്സരത്തിലേക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 23 വരെ www.dreamvestor.in വെബ്‌സൈറ്റിലൂടെയാണ് പുത്തന്‍ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജൂറി തെരഞ്ഞെടുക്കുന്ന 20 സംരംഭകരില്‍ ഏറ്റവും മികച്ച ഒരാള്‍ക്ക് ഒന്നാം സമ്മാനമായി 500000/രൂപയും രണ്ടാം സമ്മാനമായി 300000 രൂപയും നല്‍കും. തെരഞ്ഞെടുക്കുന്ന 20 പേരില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും. കൂടാതെ സംരഭകര്‍ക്ക് സര്‍ക്കാര്‍ ഇന്‍ക്യൂബേഷന്‍ കേന്ദ്രങ്ങള്‍ വഴി ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാങ്കേതിക- സാമ്പത്തിക സഹായവും നല്‍കും. മത്സരത്തിന് നാലു ഘട്ടങ്ങളാണുള്ളത്. 18-35 വയസ്സിന് ഇടയിലുള്ളവരായിരിക്കണം അപേക്ഷകര്‍. ഒരു മത്സരാര്‍ത്ഥി ഒരു ബിസിനസ് ആശയം മാത്രമേ സമര്‍പ്പിക്കാവൂ. നേരത്തേ അവാര്‍ഡുകള്‍ നേടിയ ആശയങ്ങള്‍ സമര്‍പ്പിക്കരുത്.

 

 

 അപേക്ഷ ക്ഷണിച്ചു 

 

സമൂഹത്തില്‍ ലിംഗ സമത്വത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി അവന്റ് ഗ്രേഡ്-2 കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയില്‍ ലിംഗ പദവിയും നേതൃത്വവും എന്ന വിഷയത്തില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ കോളേജുകളിലെ മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9846814689, 9074447658 .

 

 

 

ദര്‍ഘാസ് ക്ഷണിച്ചു 

 

കോഴിക്കോട് അര്‍ബന്‍ 1 ഐ സി ഡി എസ് കാര്യാലയത്തിനു കീഴിലുളള 133 അങ്കണവാടികളിലേക്ക് ഏകീകൃത നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്‍ പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 3,99,000 രൂപ.ടെന്‍ഡര്‍ ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ഡിസംബര്‍ 24 ഉച്ച്ക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2702523, 8547233753

 

 

 

 

 

date