Skip to main content

ചെക്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി: പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചെക്യാട് ഗ്രാമപഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു.  

അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, പുതിയ സംരംഭങ്ങൾക്ക് പിന്തുണ നൽകി തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തൽ, വയോജന പരിപാലനം, അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം, മറ്റ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികളും ആശയങ്ങളും യോഗം ചർച്ച ചെയ്തു. 

 

 യോഗത്തിൽ വികസന കാര്യ സമിതി ചെയർപേഴ്സൺ സി. എച്ച് സമീറ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ടി. കെ.ഖാലിദ് മാസ്റ്റർ, റംല കുട്ട്യാപ്പണ്ടി, വാർഡ് മെമ്പർമാർ, വിവിധ ഇംപ്ലിമേന്റേഷൻ ഓഫീസർമാർ, ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date