Skip to main content

പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആര്‍.ഡി. 2022 ആഗസ്റ്റ് - സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജിഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ്, പി.ജി.ഡി.സി.എഫ് കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഐ.എച്ച്.ആര്‍.ഡി. യുടെ വെബ്സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും  ഡിസംബര്‍ 24 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 19 നു മുന്‍പായും 100 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബര്‍ 22 വരെയും സമര്‍പ്പിക്കാം. 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ഡിസംബര്‍ 19 നു മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബര്‍ 22 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കാം. നിര്‍ദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

date