Skip to main content

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഗെയിംസ് ഫെസ്റ്റിനു തുടക്കം

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഗെയിംസ് ഫെസ്റ്റിന് ആവേശോജ്വല തുടക്കം. ഗെയിംസ് ഫെസ്റ്റിന്റെ ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2022-2023 ന്റെ ഭാഗമായാണ് ഫുട്‌ബോള്‍, വോളിബോള്‍, കബഡി, ക്രിക്കറ്റ് എന്നീ ഗെയിമുകളുടെ ബ്ലോക്ക്തല ടീം സെലക്ഷന്‍ ട്രയല്‍സും ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ ഫെസ്റ്റാണ് ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നത്. ക്രിക്കറ്റ് മത്സരത്തോടെയാണ് ഫെസ്റ്റ് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഗ്രാമീണ യുവതയുടെ കായിക മത്സരങ്ങള്‍ക്ക് ഉണര്‍വ് പകരുകയാണ് ഗെയിംസ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.

date