Skip to main content

അതിവേഗം പദ്ധതി നരിപ്പറ്റയിൽ പൂസംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജ്ജനം 'അവകാശം അതിവേഗം' പദ്ധതി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചു.

 

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമാർജ്ജനം 'അവകാശം അതിവേഗം' പദ്ധതി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി പദ്ധതി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് വി.കെ ബീന അധ്യക്ഷയായി.

 

അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അതി ദാരിദ്ര്യ നിർമ്മാർജ്ജനം.

 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോം, പഞ്ചായത്ത്‌ അംഗങ്ങളായ മിനി, അൽഫോൺസ റോബിൻ, അജിത വി.ടി, അസീസ് മാസ്റ്റർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സജിന, വി ഇ ഒ വിജയൻ കെ.കെ, വാർഡ് വികസന കൺവീനർ അശോകൻ, എ ഡി എസ് മെമ്പർമാരായ ഷൈജ, ബിന്ദു, ഷിംന, മറ്റ് സി ഡി എസ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

 

date