Skip to main content

പട്ടികവർഗ്ഗക്കാരുടെ അനിവാര്യ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നു: ജില്ലയിലെ ആദ്യ എ.ബി.സി.ഡി ക്യാമ്പ് നന്ദിയോട്

പട്ടികവർഗ്ഗക്കാരുടെ അനിവാര്യ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ എ. ബി.സി.ഡി ക്യാമ്പ് നന്ദിയോട് നടന്നു. ജില്ലാ ഭരണകൂടവും പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായാണ് ' ഊര്സജ്ജം ക്യാമ്പയിൻ' എന്ന പരിപാടി സംഘടിപ്പിച്ചത്. നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ക്യാമ്പ് സന്ദർശിച്ചു.

 പട്ടിക വർഗ്ഗക്കാരുടെ ഹെൽത് കാർഡ്, ആധാർ, ബാങ്ക് സേവനങ്ങൾ, ജനന/മരണ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് തുടങ്ങിയ നിരവധി സേവനങ്ങളും അവയുടെ പൂർണ്ണ വിവരങ്ങളും ക്യാമ്പിലൂടെ ലഭ്യമാക്കി. രേഖകൾ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം.

തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, റവന്യു, ആരോഗ്യം തുടങ്ങിയ  വകുപ്പകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 28 അക്ഷയ കേന്ദ്രങ്ങൾ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിച്ചു. 13 ഊരുകളിൽ നിന്നുള്ള പട്ടികവർഗ്ഗക്കാർ ക്യാമ്പിൽ ഗുണഭോക്താക്കളായി.

നന്ദിയോട് വൃന്ദാവനം ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗം രാജേഷ് അധ്യക്ഷനായി. ജനപ്രതിനിധികൾ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

date