Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

സംസ്ഥാനത്ത് മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി തലക്കുളത്തൂര്‍ സി.എം.എം ഹയര്‍സെക്കന്ററി സ്‌കൂളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വരൂപിച്ച ഫണ്ട് ജില്ലാ കലക്ടര്‍ യു.വി ജോസിന് വിദ്യാര്‍ത്ഥികളും അധ്യാപകരും കൈമാറി. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സ്‌കൗട്ട്, ഗൈഡ്, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിഷ്ണു കെ.രവീന്ദ്രന്‍, അനാമിക സി.എന്‍, അനുരാഗ് ടി.കെ, സ്‌കൗട്ട് മാസ്റ്റര്‍ മുഹമ്മദ് ഷഫീന്‍.പി, ഗൈഡ് ക്യാപ്റ്റന്‍ അനുപമ വി.ടി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ്. സിതാര എന്നിവര്‍ പങ്കെടുത്തു.  

date