Skip to main content

തൊഴില്‍ സഭ സംഘടിപ്പിച്ചു

വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ സര്‍ക്കാരിന്റെ തൊഴിലവസര-തൊഴില്‍ സംരഭക പദ്ധതിയായ തൊഴില്‍ സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. വൈത്തിരി ഹണി മ്യൂസിയത്തിന്റെ സംരഭകന്‍ ഉസ്മാന്‍ മദാരി, എസ്.എം ഗാര്‍മെന്റ്‌സ് സംരഭക ഷാഹിന ഇസ്മയില്‍ എന്നിവര്‍ സംരഭക അനുഭവങ്ങള്‍ പങ്കുവെച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ. ജിനിഷ, ബ്ലോക്ക് മെമ്പര്‍ എല്‍സി ജോര്‍ജ്, കെഡിറ്റ് ഡി.പി.എം അപ്‌സര, മെമ്പര്‍മാരായ കെ.ആര്‍ ഹേമലത, മേരിക്കുട്ടി മൈക്കിള്‍, ജോഷി വര്‍ഗ്ഗീസ്, സെക്രട്ടറി പി.കെ ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.

date