Skip to main content

നൈപുണ്യ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും അസാപ് കേരളയും ചേര്‍ന്ന് പാണ്ടിക്കാട് വെച്ച് ജനുവരി മാസത്തില്‍ ആര്‍ട്ടിസനല്‍ ബേക്കറി, ഇന്റീരിയര്‍ ഡിസൈനിങ് വിഭാഗങ്ങളിലായി നൈപുണ്യ പരിശീലനം നല്‍കുന്നു. ആര്‍ട്ടിസനല്‍ ബേക്കറിക്ക് പത്താം ക്ലാസും ഇന്റീരിയര്‍ ഡിസൈനിങിന് ഐ.ടി.ഐ/ പോളിടെക്‌നിക്/ ഡിഗ്രിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ജനുവരി 5 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍: 0483 273 7405, 9446 504417.

date