Skip to main content

സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈനന്‍, സിഖ്, ബുദ്ധന്‍, പാഴ്സി) യുവതി -യുവാക്കളില്‍ നിന്ന് 2022-23 വര്‍ഷത്തെ സ്വയം തൊഴില്‍ (വ്യവസായം, കച്ചവടം) വായ്പക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 30 ലക്ഷം രൂപവരെ വായ്പ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ കോര്‍പറേഷന്റെ കാസര്‍കോട് റീജിയണല്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 04994283061.

date