Skip to main content

സംസ്ഥാന സ്കൂൾ കലോത്സവം: ബുക്ക്‌ലെറ്റും കലോത്സവ ഗാനവും പ്രകാശനം ചെയ്തു

അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ ബുക്ക്ലെറ്റും കലോത്സവഗാനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ഒരുമയുടെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും മാനവികതയുടെയും സന്ദേശം വിളിച്ചോതുന്നതാവണം കലോത്സവം എന്ന് മന്ത്രി പറഞ്ഞു. എല്ലാറ്റിലും പുതുമകൾ തുന്നിച്ചേർക്കുന്നത് കോഴിക്കോടിന്റെ പാരമ്പര്യമാണെന്ന് സൂചിപ്പിച്ച മന്ത്രി ബുക്ക്ലെറ്റിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.

 

'ഒറ്റനോട്ടം' എന്ന ബുക്ക്ലെറ്റിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോടെത്തുന്ന വിദ്യാർത്ഥികൾക്കാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേദിയിൽ ഫറോക്ക് ഹയർ സെക്കന്ററി സ്കൂളിന്റെ സ്നേഹോപഹാരം മന്ത്രിക്ക് സമ്മാനിച്ചു. സ്കൂളിലെ മലയാളം അധ്യാപിക ഇ ഉമ്മു കുൽസുവാണ് തീം സോങ്ങിന്റെ വരികൾ രചിച്ചത്.

 

കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. ഫറോക്ക് ഹയർ സെക്കന്ററി സ്കൂൾ മാനേജർ കുഞ്ഞലവി, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് അഡ്വ വി എം മൊയ്തീൻ, പ്രിൻസിപ്പൽ കെ ഹാഷിം, ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എം മുഹമ്മദലി, ജോയിന്റ് കൺവീനർ പി കെ എം ഹിബ്ബത്തുള്ള, ബുക്ലെറ്റ് എഡിറ്റർ എൻ പി എ കരീം, എൻ പി അബ്ദുൽ അസീസ്, ഡെപ്യൂട്ടി എച്ച് എം എം എ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

 

date