Skip to main content

ഫയര്‍ വുമണ്‍ കായിക ക്ഷമതാ പരീക്ഷ ആറിന്

 

ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് വകുപ്പിലെ ഫയര്‍ വുമണ്‍(ട്രെയ്‌നി) (ക്യാറ്റഗറി നമ്പര്‍ 245/2020) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 2022 ഒക്‌ടോബര്‍ 31 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമതാ പരീക്ഷ ജനുവരി ആറിന് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ്,  തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഗ്രൗണ്ടില്‍ അന്നേ ദിവസം രാവിലെ 5.30 ന് ഉദ്യോഗാര്‍ത്ഥികള്‍ എത്തണമെന്ന് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505398

date