അനെര്‍ട്ട് സബ്സിഡി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയ ഓണ്‍ഗ്രിഡ് സൗരനിലയങ്ങള്‍ 2 -10 കിലോവാട്ട് വരെ 40 ശതമാനം സബ്സിഡി നല്‍കും. കൃഷിമേഖലയില്‍ സോളാര്‍പമ്പുകള്‍ക്ക് 60 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 25 ശതമാനം സബ്‌സിഡിയും, കൂടാതെ ഓണ്‍ഗ്രിഡ്‌സൗരോര്‍ജ്ജനിലയം 5- 50 കിലോവാട്ട് വരെ അതിനോട് യോജിപ്പിക്കുന്നതിനുവേണ്ടി 50 ശതമാനം സബ്സിഡി സോളാര്‍പ്ലാന്റിന് നല്‍കും.
ഗവ:സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും 10ശതമാനം അനെര്‍ട്ട് സര്‍വീസ്ചാര്‍ജ്ജ് ഇന്‍സെന്റീവ് സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ക്കും, ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് മുതലായ സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും നല്‍കും. ഗവ: സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ ലീസ് കോണ്‍ട്രാക്ടില്‍ നല്‍കും. ഫോണ്‍: 9188 119 403 (അനെര്‍ട്ട് പത്തനംതിട്ട ഓഫീസ് ).
- Log in to post comments