Skip to main content

ക്ഷേമപെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31 വരെ വിവിധ ക്ഷേമ പെൻഷനുകൾ ലഭിച്ച് തുടങ്ങിയ ഗുണഭോക്താക്കളിൽ ഇതുവരെയും പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാത്ത പക്ഷം സാമൂഹ്യ സുരക്ഷാ പെൻഷൻ മാർച്ച് മുതൽ തുടർന്ന് ലഭിക്കുന്നതല്ല.

വിധവ, അവിവാഹിത പെൻഷനുകൾ കൈപ്പറ്റുന്ന 60 വയസ്സിന് താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനുവരി 30 അകം സമർപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. ഫോൺ: 0481- 2712370.

( കെ.ഐ.ഒ. പി.ആർ. 0008/2023)

date