Skip to main content

കളക്ടറേറ്റിലെ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. നാല് പരാതികളാണ് ലഭിച്ചത്. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണന്‍ കുട്ടി മേനോന്‍, പി.ഗൗരി, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. തിരൂര്‍ കൂട്ടായിയില്‍ ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തുന്നു എന്ന പരാതി കളക്ടറേറ്റിലെ  ബി സെക്ഷനിലേക്ക് കൈമാറി. വനം, വന്യ ജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും നിയമന ഉത്തരവ് ലഭിച്ചില്ല എന്ന പരാതി ഡിവിഷ‌ണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് അയച്ചു റിപ്പോര്‍ട്ട് തേടി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ആവശ്യത്തിന് ചവറ്റ് കുട്ടകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതി ശുചിത്വ മിഷന് കൈമാറി. വളാഞ്ചേരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുണ്ടായ അടിപിടിയെ സംബന്ധിച്ച പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

date