Skip to main content

കാലിത്തീറ്റ വിതരണം ചെയ്തു

പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണവുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കറവ പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം സംഘടിപ്പിച്ചത്.  14 ലക്ഷം രൂപയുടെ പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലായുള്ള 141 ക്ഷീര കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ചമ്രവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ വച്ച് നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷരായ എം. ആബിദ , രജീഷ് ഊപ്പാല,  മൃഗസംരക്ഷണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ഷാഹുല്‍ ഹമീദ്,  കൗണ്‍സിലര്‍മാരായ എ. അബ്ദുസലാം, വി.പി അബ്ദുള്‍ ലത്തീഫ്, ഇഖ്ബാല്‍ മഞ്ചേരി, ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്  ഷനീഫ്,മൃഗ സംരക്ഷണ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥ ഡോ. സിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

date