Skip to main content

പൊന്നാനിയില്‍ 4 തൊഴില്‍ സഭകള്‍ പൂര്‍ത്തിയായി

പ്രാദേശിക തലത്തില്‍ തൊഴില്‍ അന്വേഷകരെ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന തൊഴില്‍ സഭകള്‍ പൊന്നാനി നഗരസഭയില്‍ നാലെണ്ണം പൂര്‍ത്തിയായി. നഗരസഭയിലെ  23 മുതല്‍ 30 വരെയുള്ള വാര്‍ഡുകളിലെ തൊഴിലന്വേഷകര്‍ക്കായാണ് തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്കുമായാണ് തൊഴില്‍ സഭ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലകളിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് തൊഴില്‍ സഭ.
കൊല്ലന്‍പടി എവറസ്റ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന നാലാമത് തൊഴില്‍സഭ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം. ആബിദ,  രജീഷ് ഊപ്പാല, കൗണ്‍സിലര്‍മാരായ വി.പി സുരേഷ്, റീനാ പ്രകാശന്‍, ബാബു, ആയിഷ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ധന്യ,  ആയിഷാബി, കില പ്രതിനിധി പ്രൊഫ.ഇമ്പിച്ചി കോയ തങ്ങള്‍, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ സുനില്‍ ബാങ്ക് പ്രതിനിധികള്‍, അസാപ് പ്രതിനിധി, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയ നഗര ഉപജീവന മിഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ മിഷന്‍ പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date