Skip to main content

ധ്വനി; ഭിന്നശേഷി കലോത്സവം*

 

 

മാനന്തവാടി ബി.ആർ.സിയിൽ ധ്വനി എന്ന പേരില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ പങ്കാളികളായ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് പ്രസിഡന്റ് അന്‍വര്‍, ട്രഷറര്‍ റഷീദ് എന്നിവര്‍ വിതരണം ചെയ്തു. 99 കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.   ബി.പി.സി ഇന്‍ ചാര്‍ജ് അനൂപ്കുമാര്‍, ട്രെയിനര്‍ റിന്‍സി ഡിസൂസ, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ്, സി.ആര്‍.സിമാര്‍ തുടങ്ങിയവര്‍ കലോത്സവത്തിന് നേതൃത്വവും നല്‍കി.

date