Skip to main content

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (പ്ലബിങ് / ഹൈഡ്രോളിക്‌സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.  പ്ലംബിങ് അല്ലെങ്കിൽ ഹൈഡ്രോളിക്‌സ് ട്രേഡുകളിൽ എൻ.റ്റി.സി / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in , 0471 2360391

date