Skip to main content

പക്ഷിപനി; പക്ഷികളുടെ വിപണനവും ഉപയോഗവും കടത്തലും നിരോധിച്ചു

ആലപ്പുഴ: നഗരസഭയിലെ എട്ടാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മാരാരിക്കുളം തെക്ക്, ആര്യാട്, ആലപ്പുഴ നഗരസഭ, കൈനകരി, പുളിങ്കുന്ന്, ചമ്പക്കുളം, നെടുമുടി, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി (കാഷ്ടം) വളം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി. ജനുവരി 11 വരെയാണ് നിരോധനം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും അമ്പലപ്പുഴ, കുട്ടനാട് തഹസില്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തണമെന്നും നിര്‍ദേശമുണ്ട്. 
 

date