Skip to main content

വൈദ്യുതി പ്രവാഹം ശ്രദ്ധിക്കുക

ആലപ്പുഴ: കലവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വലിയ വീട് ക്ഷേത്രം മുതല്‍ കിഴക്കോട്ട് അമ്പനാകുളങ്ങര ജംഗ്ഷന്‍ വരെ പുതിയതായി നിര്‍മിച്ച 11 കെ.വി. ലൈനും അനുബന്ധ ഉപകരണങ്ങളിലും കൂടി ജനുവരി 10 ന് രാവിലെ 10 മണിയ്ക്ക് ശേഷം ഏതു സമയത്തും വൈദ്യുതി പ്രവഹിക്കുന്നതാണ്. പൊതുജനങ്ങള്‍ ഈ ലൈനുമായോ അനുബന്ധ 
ഉപകരണങ്ങളുമായോ സമ്പര്‍ക്കം ഉണ്ടാക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡോ ഉദ്യോഗസ്ഥരോ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന് കലവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 

date