Skip to main content

നോര്‍ക്കയുടെ സംരംഭക ശില്പശാല

ആലപ്പുഴ: തിരികെയെത്തിയ പ്രവാസികള്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന വിവിധ സംരംഭക സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ശില്പശാല സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സമ്പാദ്യ ഭവനില്‍ നടന്ന ശില്പശാല നോര്‍ക്ക- റൂട്ട്‌സ് എറണാകുളം റീജിയണല്‍ മാനേജര്‍ കെ.ആര്‍. രജീഷ് ഉദ്ഘാടനം ചെയ്തു. സി.എം.ഡി. പ്രോജക്ട് ഓഫീസര്‍ കെ.വി. സ്മിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് ശില്പശാല സംഘടിപ്പിച്ചത്. ഭക്ഷ്യ സംസ്‌കരണം മേഖല, സേവനമേഖല എന്നിവയിലെ സംരംഭക സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സാധ്യതകളെ സംബന്ധിച്ച് ജി. ആര്‍. അനിലും ടൂറിസം സേവനമേഖലയിലെ സംരംഭക സാധ്യതകളെ കുറിച്ച് കെ.പി. നജുമുദ്ധീനും ക്ലാസ് നയിച്ചു. ഫീല്‍ഡ് ഓഫിസര്‍ ലിജിന്‍ ചന്ദ്രന്‍, പ്രോജക്ട് സ്റ്റാഫ് രേഷ്മ കൃഷ്ണന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date