Skip to main content

പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍

 
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ ഡോക്ടര്‍ (45 ദിവസം), നഴ്സുമാര്‍ക്ക് (10 ദിവസം) ബി.സി.സി.പി.എം കോഴ്സ്, ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 15 അഞ്ച് മണിക്കകം palliatiwealp@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ നേരിട്ടോ അപേക്ഷ നല്‍കണം. യോഗ്യത: ബി.സി.സി.പി.എം, എം.ബി.ബി.എസ് ബിരുദം, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷന്‍. കോഴ്സ് ഫീസ് 8000 രൂപ. 

ഫൗണ്ടേഷന്‍ കോഴ്സ് ഫീസ് 5000 രൂപ. ഡോക്ടര്‍മാരുടെ 10 ദിവസത്തെ ഫൗണ്ടേഷന്‍ കോഴ്സിന് ബി.ഡി.സ് ബിരുദധാരികളെയും പരിഗണിക്കും. ബി.സി.സി.പി.എന്‍: ബി.എസ്.സി. നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സിംഗ് കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷന്‍ കോഴ്സ് ഫീസ് 5000 രൂപ.

നഴ്സുമാരുടെ ഫൗണ്ടേഷന്‍ കോഴ്സ് ഫീസ്: 1500 രൂപ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.ഗവണ്‍മെന്റ്  സര്‍വ്വീസില്‍ ഉള്ളവര്‍ മേലധികാരി മുഖാന്തിരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്:ജില്ലാ പാലിയേറ്റീവ് കേന്ദ്രം(കൊട്ടാരം ബില്‍ഡിംഗിന് സമീപം) ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011,
ഫോണ്‍ : 0477-2967944

date