Skip to main content

കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെയും കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ്വേഡ് 2022-23 ലജനത്തുല്‍ മുഹമ്മദിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ (ജനുവരി ഒന്‍പതിന്) നടക്കും. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഈ പരിപാടി രാവിലെ പത്തിന് ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി ഉദ്ഘാടനം ചെയ്യും.

നഗരസാംഗം പി. രതീഷ് അധ്യക്ഷത വഹിക്കും. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ വിഷ്ണു ലോന ജേക്കബ്, റാഫി മക്കാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാളുമാരായ കെ. നസീറ, ഡോ. ബഷീര്‍ തുടങ്ങിയവര്‍ സംസാരിക്കും.

date