Skip to main content

റിപ്പബ്ലിക് ദിനം:സുരക്ഷ ശക്തമാക്കണമെന്ന് കലക്ടര്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തീരദേശത്ത് സുരക്ഷ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പൊലീസിനോട് നിര്‍ദേശിച്ചു. തീരദേശ സുരക്ഷ, സാമൂഹിക സൗഹാര്‍ദം എന്നിവയുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മത്സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് കാര്‍ഡ് വിതരണം ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടും. പുതുതായി അനുവദിച്ച ചെറുവള്ളങ്ങള്‍ക്ക് കളര്‍കോഡ് നടപ്പാക്കുന്നുണ്ട്. ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും സി സി ടി വിയും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. കാലഹരണപ്പെട്ട വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ അനുവദിക്കുന്ന പ്രവര്‍ത്തന പുരോഗതി യോഗം ചര്‍ച്ച ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, തീരദേശ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date