Skip to main content

പുഷ്പ കൃഷി പ്രോത്സാഹന പരിപാടി 13ന്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന പുഷ്പ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായ ബോധവല്‍ക്കരണ പരിപാടി ജനുവരി 13ന് രാവിലെ 10 മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലയിലെ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പ കൃഷി ചെയ്യുന്നതിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ, ഹെലിക്കോണിയ, റോസ്, ഇലച്ചെടികള്‍ എന്നിവയ്ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കും. പുഷ്പ കൃഷി സംരംഭമായി തുടങ്ങാന്‍ ആഗ്രഹമുള്ള കര്‍ഷകര്‍ക്ക് അപേക്ഷകള്‍ നല്‍കുന്നതിനും വിശദവിവരങ്ങള്‍ അറിയുന്നതിനും ക്ലാസില്‍ അവസരം ലഭിക്കും.

date