Skip to main content

തൊഴിൽസഭക്ക് വടകര നഗരസഭയിൽ തുടക്കമായി

വടകര നഗരസഭയിൽ തൊഴിൽസഭക്ക് തുടക്കമായി. അഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള സാധ്യതകളും സംരംഭക സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാർ പരിപാടിയാണ് തൊഴിൽ സഭ.

 

നഗരസഭയിലെ തൊഴിൽ സംരംഭക തൽപരർ, തൊഴിലന്വേഷകർ എന്നിവരെ ഒരേ വേദിയിൽ കൊണ്ടു വരികയാണ് പരിപാടിയുടെ ലക്ഷ്യം. നഗരസഭ കൗൺസിലർമാർ, സി ഡി എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രോജക്ട് ഓഫീസർ, നഗരസഭ ഉദ്യോഗസ്ഥന്മാർ എന്നിവർ തൊഴിൽസഭയ്ക്ക് നേതൃത്വം നൽകി.

 

നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു തൊഴിൽ സഭ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷയായി. കില ഫാക്കൽറ്റി മനോജ് കൊയപ്ര പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ഗ്രൂപ്പ് ചർച്ചയും നടന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വിജയ്, എ.പി പ്രജിത, എം ബിജു എന്നിവർ സംസാരിച്ചു.

 

 

date