Skip to main content

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ മേള സംഘടിപ്പിച്ചു

ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ മേള സംഘടിപ്പിച്ചു. 

എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്ന സന്ദേശവുമായി നടത്തിയ മേളയിൽ രോഗപ്രതിരോധ കുത്തിവെപ്പ്, നേത്ര പരിശോധന, ജീവിത ശൈലി രോഗ നിർണ്ണയം, ജീവതാളം-എൻസിഡി പരിശോധന, ഇ-സഞ്ജീവനി ക്ലിനിക്ക്, ഒ പി സേവനം, സ്ത്രീജന്യ കാൻസർ പ്രാഥമിക പരിശോധന എന്നീ സേവനങ്ങൾ ലഭ്യമാക്കി. 

 

ആയുർവേദം, മൃഗസംരക്ഷണ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആരോഗ്യ മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. 

 

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.പി.എ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ.എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ എം.ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ ,അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർ മേള സന്ദർശിച്ചു

date