Skip to main content

സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് സഹായം നല്‍കുന്നു

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തിന് ധനസഹായം നല്‍കുന്നു. സംരംഭക പ്രേരിതമായ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. 

 

പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കും. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങള്‍) തുടങ്ങിയവര്‍ക്ക് സഹായത്തിന് അര്‍ഹതയുണ്ട്.

 

പായ്ക്ക്ഹൗസുകള്‍ സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടു കൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ-കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റ് ഒന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും, പരമാവധി 5000 മെട്രിക് എന്ന പരിധിയ്ക്ക് വിധേയമായി കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍ 2800 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 4000 രൂപ/മെട്രിക് ടണും, കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2) സമതല പ്രദേശങ്ങളില്‍ 3500 രൂപ/മെട്രിക് ടണും, മലയോര പ്രദേശങ്ങളില്‍ 5000 രൂപ/മെട്രിക് ടണും ധനസഹായം നല്‍കുന്നു. 

 

റീഫര്‍ വാനുകള്‍ക്കായി(26 മെ.ടണ്‍) സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും, റൈപ്പനിംഗ് ചേമ്പറിന് സമതലപ്രദേശങ്ങളില്‍ 35000 രൂപ/മെ.ടണ്‍, മലയോരപ്രദേശങ്ങളില്‍ 50,000 രൂപ /മെ.ടണ്‍, പ്രൈമറി/ മൊബൈല്‍/ മിനിമല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോരപ്രദേശങ്ങളില്‍ 13.75 ലക്ഷം രൂപയും പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 50,000/-രൂപയും ധനസഹായം നല്‍കി വരുന്നു.

 

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപ, മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപ, പഴം/പച്ചക്കറി ഉന്ത് വണ്ടികള്‍ക്ക് 15000/- രൂപ, ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 8.25 ലക്ഷം രൂപയും ധനസഹായം നല്‍കുന്നു. കൂടാതെ, കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും കൂണ്‍ കൃഷിയ്ക്ക് 8 ലക്ഷം രൂപയും കൂണ്‍ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും ധനസഹായം നൽകും.

 

കൂടുതല്‍ വിവരങ്ങള്‍ www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനിലും ലഭ്യമാണ്. മേല്‍വിലാസം: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. ഫോൺ:9383471782.

date