Skip to main content

വടകര നഗരം ഇനി ക്യാമറകണ്ണുകളിൽ സുരക്ഷിതം

വടകര നഗരം ഇനി ക്യാമറ കണ്ണുകളാൽ സുരക്ഷിതമാകും. നഗരത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഓരോ സ്ഥാപനവും സ്വന്തം നിലയിൽ സി.സി.ടി.വി സ്ഥാപിച്ച് സ്ഥാപനത്തിന്‍റെ സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം പൊതുഇടങ്ങളിലേക്കും ശ്രദ്ധയുണ്ടാകാൻ വ്യാപാരി വ്യവസായി സംഘടനകൾ മുൻകൈ എടുക്കാനും യോഗത്തിൽ ധാരണയായി.

 

തെളിയാത്ത തെരുവ് വിളക്കുകൾ കത്തിക്കാൻ ആവശ്യമായ നടപടി ഉണ്ടാവും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാൻ ആവശ്യമായ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ചെയർപേഴ്സണും ആർ.ഡി.ഒ ബിജു കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

ഡി.വൈ.എസ്.പി, സി.ഐ, കെ.എസ്.ഇ.ബി അസി.എഞ്ചിനിയർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായിരിക്കും.

 

യോഗത്തിൽ ചെയർപേഴ്സൺ കെ.പി ബിന്ദു പദ്ധതി വിശദീകരിച്ചു. ആർ.ഡി.ഒ ബിജു, ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ്, സി.ഐ പി.എം മനോജ്, കെ.കെ വനജ, പി.സജീവ്, എം.ബിജു, സിന്ധു പ്രേമൻ, ടി.പി ഗോപാലൻ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

 

date