Skip to main content

പനങ്ങാട് ഗ്രാമ പഞ്ചായത്ത് നൂതനാശയ ശില്പശാല സംഘടിപ്പിച്ചു

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു നൂതന പദ്ധതി' എന്ന ആശയത്തിലൂന്നി പനങ്ങാട് ഗ്രാമപഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

 

2023-24 വാർഷിക പദ്ധതിയിൽ വിവിധ വർക്കിങ്ങ് ഗ്രൂപ്പുകൾ ചർച്ച ചെയ്ത് തയ്യാറാക്കിയ പ്രോജക്ട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ പി.കെ.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. പത്മനാഭൻ ഗ്രൂപ്പ് ചർച്ചാ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് ലുഖ്മാൻ സ്വാഗതവും അസി. പ്ലാൻ കോഡിനേറ്റർ ബിജു കുന്നുമ്മൽ മീത്തൽ നന്ദിയും പറഞ്ഞു.

 

 

date