Skip to main content

അറിയിപ്പുകള്‍ _2

കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണം; വിമാന ഗതാഗതത്തിന് നിയന്ത്രണം 

 

കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് വിമാനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് നിയന്ത്രണം. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറുവരെ റണ്‍വേ നിയന്ത്രണം തുടരും. ഈ സമയങ്ങളില്‍ റണ്‍വേ പൂര്‍ണമായും അടച്ചിടും. ഇതിനാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും ആഗമനത്തിലും സമയ മാറ്റം ഉണ്ടാവും. 

വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ വിമാന സര്‍വീസ് സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

 

 

 

താത്ക്കാലിക ഒഴിവ്

 

നാദാപുരം ഗ്രാമപഞ്ചായത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ് യോഗ്യതയോ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം അംഗീകൃത പിജിഡിസിഎ പാസായവരോ ആയിരിക്കണം. പ്രായം 18 നും 30 നും ഇടയിൽ. ഉദ്യാഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 21 ന് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.

 

date