Skip to main content

കൊല്ലയില്‍ പഞ്ചായത്തില്‍ യൂത്ത് പാര്‍ലമെന്റ്

കൊല്ലയില്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യൂത്ത് പാര്‍ലമെന്റ്  വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് ''യുവശക്തി സുസ്ഥിര വികസനത്തിന്'' എന്ന ലക്ഷ്യപ്രാപ്തിക്കായാണ് യൂത്ത് പാര്‍ലമെന്റ് 2023 സംഘടിപ്പിച്ചത്.

 ധനുവച്ചപുരം ധനുശ്രീ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത്കുമാര്‍ അധ്യക്ഷനായി. യുവസംഗമത്തിന്റെ ഭാഗമായി തൊഴിലന്വേഷകര്‍ക്കും തൊഴില്‍ സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്കുമായി പ്രത്യേക തൊഴില്‍ സഭയും സംഘടിപ്പിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന തൊഴില്‍ സഭകളില്‍ പഞ്ചായത്ത് പരിധിയിലുള്ള 36 പേര്‍ക്ക് ജോലി ലഭിച്ചു.

date