Skip to main content

പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പാലിയേറ്റിവ് കെയര്‍ പരിശീലന കേന്ദ്രത്തില്‍ ഡോക്ടര്‍ (45 ദിവസം), നഴ്‌സുമാര്‍ക്ക് (10 ദിവസം) പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31-ന് വൈകിട്ട് അഞ്ചിനകം palliativealp@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്കോ നേരിട്ടോ അപേക്ഷ നല്‍കണം. ബി.സി.സി.പി.എം. കോഴ്‌സിന് എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സ്ഥിരം രജിസ്‌ട്രേഷനും വേണം. കോഴ്‌സ് ഫീസ് 8000 രൂപ.

ഫൗണ്ടേഷന്‍ കോഴ്‌സ് ഫീസ് 5000 രൂപ. ഡോക്ടര്‍മാരുടെ 10 ദിവസത്തെ ഫൗണ്ടേഷന്‍ കോഴ്‌സിന് ബി.ഡി.എസ് ബിരുദധാരികളെയും പരിഗണിക്കും. ബി.എസ് സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സും കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ സ്ഥിരം രജിസ്‌ട്രേഷനുമുള്ള നഴ്‌സുമാര്‍ക്കും ബി.സി.സി.പി.എന്‍ കോഴിസിന് ചേരാം. കോഴ്‌സ് ഫീസ് 5000 രൂപ.

നഴ്‌സുമാരുടെ ഫൗണ്ടേഷന്‍ കോഴ്‌സ് ഫീസ്: 1500 രൂപ. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവര്‍ മേലധികാരി മുഖാന്തിരം ജില്ല മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് ജില്ല പാലിയേറ്റീവ് കേന്ദ്രം (കൊട്ടാരം കെട്ടിടത്തിന് സമീപം) ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0477-2967944

date